സുരക്ഷിതമായി ചിക്കൻ എങ്ങനെ ഗ്രിൽ ചെയ്യാം

നവംബർ 17, 2026
9:00 - 11:00 am
ദുബായ് വേൾഡ് ട്രേഡ് സെന്‍റർ

ലോകത്തിലെ ഏറ്റവും വലിയ പരിശീലന പരിപാടിയുടെ റെക്കോർഡ് ശ്രമത്തിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

ദുബായ്, വരൂ നമുക്ക് സുരക്ഷിതമായി ഗ്രിൽ ചെയ്യാം!

ഗ്രിൽഡ് ചിക്കൻ വളരെ ജനപ്രിയമായ ഒരു വിഭവമാണ്. എന്നിരുന്നാലും, താഴെ നിന്ന് വൃത്തിഹീനമായ ഗ്രേവി ശേഖരിക്കുന്നതും, പാകം ചെയ്ത ചിക്കന് മുകളിൽ വേവിക്കാത്ത പച്ച ചിക്കൻ വയ്ക്കുന്നതും പോലുള്ള ചില മോശം തയ്യാറെടുപ്പ് രീതികൾ വളരെ വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ഇത്തരം രീതികൾ പിന്തുടരുന്ന റെസ്റ്റോറൻ്റ്, കഫറ്റീരിയ ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനായി 2026 നവംബർ 17-ന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വെച്ച് ദുബായ് മുനിസിപ്പാലിറ്റി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഗ്രിൽഡ് ചിക്കൻ വിൽക്കുന്ന റസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഷെഫുമാർക്കും പി.ഐ.സി (PIC) എന്നിവർ നിർബന്ധമായി ട്രെയിനിങ് പൂർത്തിയായിരിക്കേണ്ടതാണ്. മലയാള ഭാഷയിൽ ട്രെയിനിങ്ങും നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും ദുബായ് മുനിസിപ്പാലിറ്റി ഉദ്യോഗസ്‌ഥർ തരുന്നതായിരിക്കും.

കൂടാതെ ഈ ചടങ്ങിൽ ഗിന്നസ് ലോക റെക്കോർഡ് ശ്രമവും ഉണ്ടായിരിക്കുന്നതാണ്!

ഉടനെ രജിസ്റ്റർ ചെയ്യൂ!

എല്ലാ ഓപ്ഷനുകളിലും ഗിന്നസ് ലോക റെക്കോർഡ്™ ശ്രമം ഉൾപ്പെടുന്നു.

ഭക്ഷ്യസുരക്ഷാ പരിശീലനം

സൗജന്യ പ്രവേശനം

ഭക്ഷ്യസുരക്ഷാ പരിശീലനം + ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് + ടി-ഷർട്ട്

ദിർഹം 100

ലോക റെക്കോർഡ് ശ്രമത്തിൽ നിങ്ങളുടെ സ്ഥാനം ഉറപ്പാക്കൂ!

ഇവിടെ രജിസ്റ്റർ ചെയ്യൂ

നിങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുത്ത് 'സുരക്ഷിതമായ ഗ്രില്ലിംഗ്' എന്ന ഈ പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യൂ!

This site is registered on wpml.org as a development site. Switch to a production site key to remove this banner.